Uncategorized

Letter to MPs HECI Draft Bill 2018 – Malayalam

1) Copy this list of Opposition MPs from Kerala:

anto.antony@ymail.com,
basheeret@gmail.com,
pk.biju@sansad.nic.in,
joicegeorgeadv@gmail.com,
chalakkudymp@gmail.com,
cnthrissurmp@gmail.com,
pkarunakaranmp@gmail.com,
kodikunnilsuresh@yahoo.com,
mullappally.ramachandran@gmail.com,
pkk@indkerala.com,
nkprem07@gmail.com,
calicutmp@yahoo.co.in,
mbrajesh05@yahoo.com,
attingalmp@gmail.com,
shanavaskpcc@yahoo.co.in,
pksreemathi@gmail.com,
office@tharoor.in,
shashi.tharoor@nic.in,
prof.kvthomas2014@gmail.com,
kcvenugopal.org@gmail.com

2) Paste in the “to” field of your email client.

3) In the “subject” field, copy/paste: “REQUEST TO OPPOSE HECI DRAFT BILL 2018”

4) In the body of the text, copy/paste the following:

ബഹുമാനപ്പെട്ട എം.പിയുടെ അറിവിലേയ്ക്ക്,

ഭാരതത്തിലെ സർവകലാശാലകളെയും വിദ്യാലയങ്ങളെയും അപകടത്തിലാക്കുന്ന HECI Bill നിയമസഭയുടെ ഇത്തവണത്തെ മൺസൂൺ സെഷനിൽ അവതരിപ്പിച്ച് പാസാക്കാനുള്ള നീക്കത്തെ ചെറുക്കണമെന്ന് അഭ്യർത്ഥിക്കാനാണ് ഈ കത്ത്.

UGC act 1956 നെ പിൻവലിക്കാനുള്ള ഈ ബില്ലിലെ തീരുമാനം ഇത്ര തിടുക്കത്തിൽ നടപ്പിൽ വരുത്താൻ ഉള്ള ശ്രമം സംശയാസ്പദമാണ്. 1956 മുതൽ പ്രവർത്തിച്ചു പോരുന്ന UGC കേവലം 3 മാസത്തിനുള്ളിൽ പിരിച്ചുവിടാനുള്ള നീക്കം ഉചിതമല്ല. വിദ്യാഭ്യാസ മേഖലയിലെ പങ്കാളികളായ വിദ്യാർഥികളോടോ അധ്യാപകരോടോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ ചർച്ച ചെയ്യാതെയാണ് ഈ തീരുമാനത്തിലെത്തിച്ചേർന്നത്. ഇത് നടപ്പിൽ വരുത്തേണ്ട സംസ്ഥാനങ്ങൾക്കും ബില്ലിന്റെ ദൂരവ്യാപക ഫലങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയം നൽകിയിട്ടില്ല.

HECI Bill ന് ഒട്ടനവധി ന്യൂനതകൾ ഉണ്ടെന്നാണ് മനസിലാക്കേണ്ടത്. ബില്ലിന്റെ കരടുരേഖ ജൂൺ 27 ന് പ്രസിദ്ധപ്പെടുത്തി പൊതു ജനാഭിപ്രായം തേടുകയുണ്ടായി. കേവലം മൂന്നാഴ്ചക്കുള്ളിൽ 7529 മറുപടികളാണ് സമാഹരിക്കപ്പെട്ടത്. അതിൽ ഭൂരിഭാഗവും ബില്ലിലെ വിവാദമായ പല വകുപ്പുകളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നവയായിരുന്നു. കരടുരേഖയിൽ തന്നെ ഇത്രയധികം ചോദ്യങ്ങളുന്നയിക്കപ്പെട്ടത് ഇത് നിയമസഭയിൽ നിയമമാകുന്നതിനു മുൻപേ വിശദമായ പരിശോധനയും ചർച്ചക്കും ആവശ്യമാണ് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അഭിപ്രായ സമാഹരണത്തിൽ ഇത്തരത്തിൽ വ്യാപകമായി വിയോജിപ്പ് പ്രകടിപ്പിക്കപ്പെട്ട കാര്യം കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അംഗീകരിക്കുന്നുണ്ടെങ്കിലും ജനാധിപത്യപരമായ ചർച്ചകളിൽ നിന്നും നടപടികളിൽ നിന്നും അവർ മുഖം തിരിഞ്ഞു നിൽക്കുന്നു. കരടുരേഖയിൽ ചില ഭേദഗതികൾ വരുത്തിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവയുടെ അളവിനെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ നമുക്ക് കൃത്യമായ ധാരണയില്ല. ബില്ലിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവർ ഇപ്പോഴും ഇരുട്ടിലാണെന്നു പറയാം. മാത്രവുമല്ല, ഇന്ത്യയിലൊട്ടാകെയുള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും സംഘടനകളുടെയും ആവശ്യം ബില്ലു പിൻവലിക്കുക എന്നതും UGC നിലനിർത്തുക എന്നതുമാണ്. ആയതിനാൽ തന്നെ ഗവൺമെൻറിന്റെ തീരുമാനം പൊതുജനാഭിപ്രായത്തിന് എതിരായിരിക്കുന്നതായി കാണാൻ കഴിയുന്നു.

പൊതുജനങ്ങളിൽ നിന്നും ദേശീയ തലത്തിലുള്ള അധ്യാപക-വിദ്യാർഥി സംഘടനകളിൽ നിന്നും ബില്ല് നേരിട്ട എതിർപ്പുകൾ താഴെപ്പറയുന്ന വെബ് സൈറ്റുകളിൽ ലഭ്യമാണ്.

https://betteruniversities.in/2018/07/23/heci-draft-bill-2018-media-coverage/

https://betteruniversities.in/2018/07/23/heci-draft-bill-2018-responses/

ബില്ലിനെക്കുറിച്ചുയരുന്ന ഏറ്റവും ശക്തമായ പരാതികൾ ഇവയാണെന്നാണ് മനസിലാക്കേണ്ടത്:

1)HECI Bill പ്രകാരം UGC യിൽ നിന്ന് സാമ്പത്തിക അധികാരങ്ങൾ എടുത്തു മാറ്റിയിട്ടുണ്ട്. MHRD യോ ഉത്തരവാദിത്തപ്പെട്ട മറ്റേതെങ്കിലും സംഘടനയോ ആയിരിക്കും ഗ്രാന്റുകൾ വിതരണം ചെയ്യുന്നത്. ഇത്തരത്തിലുള്ള പരിഷ്കരണം ഗ്രാന്റുകളുടെ വിതരണം കൂടുതൽ ഉദ്യോഗസ്ഥ കേന്ദ്രീകൃതവും രാഷ്ട്രീയ പ്രേരിതവും സ്വേച്ഛാധിപത്യപരവും ആക്കിത്തീർക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ പദ്ധതി രൂപീകരണവും അതിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുന്നതും രണ്ട് ഏജൻസികളെ ഏൽപ്പിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആവശ്യമുള്ള ധനസഹായം എത്തിച്ചേരാൻ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. മാത്രവുമല്ല അധികാര സ്ഥാപനങ്ങൾ തമ്മിലുള്ള വിടവുകൾ വർദ്ധിപ്പിക്കാനേ ഇത് ഉതകൂ.

2) HECI ന്റെ ഘടന പ്രകാരം കേന്ദ്ര ഗവൺമെൻറിന്റെ പ്രതിനിധികൾക്ക് വർധിച്ച സാന്നിധ്യമാണ് ഉണ്ടായിരിക്കുന്നത്. 12ൽ 10 അംഗങ്ങളും ഒന്നുകിൽ കേന്ദ്രം നേരിട്ട് നിയമിച്ചവരോ അല്ലെങ്കിൽ വിവിധ വകുപ്പുകൾ വഴി നിയമിതരായവരോ ആണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗതി നിർണയിക്കേണ്ട അത്യുന്നത സംഘടനയിൽ അധ്യാപകരുടെ പ്രാതിനിധ്യം കേവലം രണ്ടാണ്. രാജ്യത്തിന്റെ വൈവിധ്യത്തെയോ സാംസ്കാരിക സാമൂഹിക യാഥാർത്ഥ്യങ്ങളെയോ കണക്കിലെടുക്കാത്ത, അരികുവത്കരിക്കപ്പെട്ട SC, ST, OBC, സ്ത്രീ ജനങ്ങൾ, ഭിന്ന ലിംഗങ്ങൾ, വികലാംഗർ, മറ്റു ന്യൂനപക്ഷങ്ങൾ തുടങ്ങിയവർക്കൊന്നും അർഹിക്കുന്ന പ്രാതിനിധ്യം കൊടുക്കാത്ത രീതിയിലാണ് ബില്ലിന്റ രൂപരേഖ.

3) ബില്ലിലെ സ്വയംഭരണാധികാരം ചാർത്തിക്കൊടുക്കൽ, അവക്കിടയിലെ തട്ടു തിരിക്കൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാനുള്ള അധികാരം നൽകൽ തുടങ്ങിയ വ്യവസ്ഥകൾ അരാജകത്വത്തിലേക്കും സമയത്തിന്റേയും മൂലധനത്തിന്റെയും നഷ്ടത്തിലേക്കും അധ്യാപകർക്ക് ജോലി സംബന്ധിച്ച അരക്ഷിതാവസ്ഥയിലേക്കും ഫീസ് കുത്തനെ വർധിക്കാനും സ്വകാര്യവത്കരണത്തിനും ഇടയാക്കും. ഇത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉത്കണ്ഠ വർധിപ്പിക്കാൻ കാരണമാകും. HECI Bill ന് മുൻപ് നടന്ന എല്ലാ നിയമനിർമാണങ്ങളെയും മറികടക്കാനുള്ള കഴിവ് ഉണ്ടെന്നിരിക്കെ അത് നമ്മുടെ രാജ്യത്തെ ഫെഡറൽ ഘടനയെത്തന്നെ ബാധിക്കും.

4) രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കേണ്ട സംഘടന എന്ന നിലക്ക് നമ്മുടെ രാഷ്ട്രത്തിന്റെ വൈവിധ്യത്തെ കണക്കിലെടുക്കാതെയോ സാമൂഹിക നീതി ഉറപ്പു വരുത്താതെയോ വരുത്താൻ ശ്രമിക്കുന്ന പരീക്ഷണങ്ങൾ വിജയിക്കാൻ സാധ്യത കുറവാണ്.

5) HECI Bill പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം വെട്ടിച്ചുരുക്കപ്പെട്ടിരിക്കുന്നു. ഏതൊരു തീരുമാനത്തിനും ഗവൺമെന്റിന്റെ മുൻകൂട്ടിയുള്ള അംഗീകാരം ആവശ്യമാണെന്ന രീതിയിൽ വ്യവസ്ഥകൾ പരിഷ്കരിക്കുമ്പോൾ എതിരഭിപ്രായങ്ങളെ അടിമർത്താനുള്ള ഒരുപാധിയായി ഇതിനെ ഉപയോഗപ്പെടുത്തുമോ എന്ന സംശയം സ്വാഭാവികം. അടിച്ചേൽപ്പിക്കുന്ന വിധേയത്വം അറിവു സമ്പാദനത്തിന് വിലങ്ങാണെന്ന് ഓർമിപ്പിച്ചു കൊള്ളട്ടെ.

ഈ പ്രത്യേക സാഹചര്യത്തിൽ ബില്ലിനെ കൂടുതൽ ചർച്ചകൾക്കായി സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് വിടാനും തൻമൂലം അധ്യാപകർക്കും വിദ്യാർഥികൾക്കും വിദ്യാഭ്യാസ വിചക്ഷണർക്കും ഇതിനെക്കുറിച്ച് സംശയ ദുരീകരണത്തിനുള്ള അവസരം കൈവരാനും താങ്കളുടെ വിയോജിപ്പിലൂടെ സാധിക്കും. യോജിച്ച തീരുമാനം താങ്കളുടെ പക്കൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

5) Press SEND

1 thought on “Letter to MPs HECI Draft Bill 2018 – Malayalam”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s